Skip to main content

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് 17 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കുൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിനുള്ള പ്രത്യേക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും https://Ktet.kerala.gov.in ൽ 10 മുതൽ ആഗസ്റ്റ് 17 വരെ നൽകാം. ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 1000 രൂപയും എസ്.സി, എസ്.ടി, പി.എച്ച്, അന്ധ വിഭാഗത്തിലുള്ളവർ 750 രൂപയും അടയ്‌ക്കണം. യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.     26ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്‌സ്3718/2023

date