Skip to main content

ബി.എസ്‌സി നഴ്‌സിംഗ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്

ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള മൂന്നാം  ഘട്ട  അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ഹാജരാക്കി 10 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 11 നകം  നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

പി.എൻ.എക്‌സ്3719/2023

date