Skip to main content

അപ്രന്റീസ്ഷിപ്പ് മേള

കൊല്ലം ആര്‍ ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 14ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ജില്ലയിലെ സര്‍ക്കാര്‍- സഹകരണ- സ്വകാര്യ മേഖലയിലുള്ള വാണിജ്യ- വ്യവസായ സ്ഥാപനങ്ങളിലെ വിവിധ അപ്രന്റീസ് ഒഴിവിലേക്ക് ഐ ടി ഐ വിജയിച്ച ട്രെയിനികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. വിവരങ്ങള്‍ക്ക് kollamricentre@gmail.com, kollamricentre@yahoo.com ഫോണ്‍: 0474 2713332.

date