Skip to main content

കായികക്കുതിപ്പിന് കൊട്ടാരക്കര; സെലക്ഷന്‍ ക്യാമ്പ് 15ന്

കൊട്ടാരക്കര നഗരസഭാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍പ്പെട്ടവര്‍ക്കായി ഫുട്ബോള്‍, ക്രിക്കറ്റ്, ബോള്‍ ബാഡ്മിന്റണ്‍, വോളിബോള്‍ ഇനങ്ങളിലും, മറ്റ് കായിക ഇനങ്ങളിലും ടീമുകള്‍ സജ്ജമാക്കുന്നു. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍- പുരുഷ, വനിത ടീമുകളെയുമാണ് തയ്യാറാക്കുന്നത്.

ഓഗസ്റ്റ് 15 രാവിലെ എട്ട്മുതല്‍ കൊട്ടാരക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ടീം സെലക്ഷന്‍ ക്യാമ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട പരിശീലനത്തിനുള്ള സൗകര്യമൊരുക്കും. വ്യത്യസ്ത കായികയിനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ കൊട്ടാരക്കര നഗരസഭയ്ക്കായി വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

date