Post Category
ശാരീരിക പുനരളവെടുപ്പ് 10ന്
എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 405/2021) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്കി പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള ശാരീരിക പുനരളവെടുപ്പ് ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ തിരുവനന്തപുരത്തെ പട്ടം പി എസ് സി കമ്മീഷന് ആസ്ഥാനത്ത് നടത്തും. അന്നേദിവസം ഉച്ചയ്ക്ക് 12ന് ബന്ധപ്പെട്ട പ്രമാണങ്ങളും പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പഴയ പ്രവേശന ടിക്കറ്റും സഹിതം ഹാജരാകണം. ഫോണ്‍ 0474 2743624.
date
- Log in to post comments