Skip to main content
മലമ്പുഴ ആശ്രമം സ്‌കൂളില്‍ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനം ആഘോഷിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനം ആഘോഷിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായ പരിപാടിയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി പ്രമീഷ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് അട്ടപ്പാടി ഗലസി ഊരിലെ കെ. മുരുകനെ പരിപാടിയില്‍ ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗോത്ര കലകള്‍ അവതരിപ്പിച്ചു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം. ഷമീന, മലമ്പുഴ ബ്ലോക്ക് മെമ്പര്‍ തോമസ് വാഴപ്പിള്ളി,  സ്‌ക്കൂള്‍ പ്രധാനധ്യാപിക ജോളി സെബാസ്റ്റ്യന്‍, സീനിയര്‍ സുപ്രണ്ട് ഇ. ദീപ എന്നിവര്‍ പങ്കെടുത്തു.
 

date