Skip to main content
മാലം ഗവൺമെന്റ് യു.പി.എസ്. സ്‌കൂളിലെ പോളിംഗ് ബൂത്തുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചപ്പോൾ.

പോളിംഗ് ബൂത്തുകളിലെ സൗകര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ

കോട്ടയം: പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച്  പോളിംഗ് ബൂത്തുകളുടെ ഒരുക്കവും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിച്ചു. ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള റാമ്പ്് അടക്കമുള്ള സൗകര്യങ്ങൾ, കുടിവെള്ളം, ശുചിമുറി, വൈദ്യുതി കണക്ഷൻ അടക്കമുള്ള സൗകര്യങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി. 182  പോളിംഗ് ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ., ഉപവരണാധികാരിയായ പാമ്പാടി ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളും കളക്ടർ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

 
 

 

date