Skip to main content

ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച 16 ന്

പത്തിരിപ്പാല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗസ്റ്റ് അധ്യാപക നിയമത്തിന് ആഗസ്റ്റ് 16 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി-നെറ്റ് യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. യു.ജി.സി-നെറ്റ്  യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2873999.
 

date