Skip to main content

ചിതറയില്‍ നിറങ്ങളുടെ ‘പൂപ്പൊലി’

ജമന്തിയുടെ നിറച്ചാര്‍ത്തണിഞ്ഞ് ചിതറഗ്രാമം. ചിതറ ഗ്രാമപഞ്ചായത്തും കൃഷിഭവനും ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ‘പൂപ്പൊലി 2023' പുഷ്പകൃഷിയാണ് ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്.

10000 ഹൈബ്രിഡ് ജമന്തിതൈകളാണ് പഞ്ചായത്തിലെ 20 ഗ്രൂപ്പുകള്‍ക്കായി വിതരണം ചെയ്ത് കൃഷിചെയ്തത്. അരിപ്പ വാര്‍ഡിലെ ട്രൈബല്‍ ഗ്രൂപ്പുകളും, മറ്റു വാര്‍ഡുകളില്‍ നിന്നുള്ള കര്‍ഷക ഗ്രൂപ്പുകളുമാണ് പൂക്കളുടെ വസന്തമൊരുക്കാനായി അധ്വാനിച്ചത്. ഓണവിപണയില്‍ നിന്ന് മാന്യമായ ലാഭം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പഞ്ചായത്തും.

           വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. വാര്‍ഡ് അംഗം പ്രിജിത്ത് അരളിവനം, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ, ചിതറ എസ് സി ബി വൈസ് പ്രസിഡന്റ് സിപി ജെസിന്‍, കൃഷി ഓഫീസര്‍ എസ് ഷൈസ്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date