Skip to main content

അറിയിപ്പ്

വാട്ടര്‍ ചാര്‍ജ് കുടിശികയുള്ളതും നോട്ടീസ് നല്‍കിയിട്ടുള്ളതും ,പ്രവര്‍ത്തനരഹിതവുമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തതുമായ കുടിവെള്ള ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കൊല്ലം പിഎച്ച് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി കൊല്ലം പി എച്ച് സബ് ഡിവിഷന്റെ കീഴില്‍ വരുന്ന കൊല്ലം, കൊട്ടിയം, ചാത്തന്നൂര്‍, സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള പനയം, പെരിനാട മണ്‍ട്രോതുരുത്ത്, തൃക്കരുവ, നെടുമ്പന, മയ്യനാട് തൃക്കോവില്‍വട്ടം, കൊറ്റങ്കര, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, ചിറക്കര, പൂതക്കുളം, കല്ലുമാതുക്കല്‍ പഞ്ചായത്തുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലും ആണ് നടപടി .

date