Skip to main content

എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് 24ന്

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 24ന് നടക്കും. ഉദ്ഘാടനം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് ജയശ്രീ നിര്‍വഹിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ തൊഴില്‍ പരിശീലന പരിപാടികള്‍ നല്‍കും. പ്ലസ് ടു കഴിഞ്ഞതും 18നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ :7012212473, 04742740615.

date