Skip to main content

കുടുംബശ്രീയില്‍ റിസോഴ്സ് പെഴ്സണ്‍

ഉപജീവന പ്രവര്‍ത്തനങ്ങളിലൂടെ കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്നതിന് കുടുംബശ്രീ മിഷന്‍ ഈ വര്‍ഷം നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിലേക്ക് റിസോഴ്‌സ് പെഴ്‌സണെ നിയമിക്കും. അതിദരിദ്ര-അഗതിരഹിത കേരളം കുടുംബാംഗങ്ങള്‍, വയോജനങ്ങള്‍, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളുടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലും ഇവര്‍ക്കായി പ്രത്യേക ഉപജീവന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് കമ്മ്യൂണിറ്റി തലത്തില്‍ അഭിരുചിയുള്ള റിസോഴ്സ് പെഴ്സണെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ആയിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ഹോണറേറിയം പ്രതിമാസം 10000 രൂപയായിരിക്കും. പരമാവധി 2000 രൂപ യാത്രബത്ത ലഭിക്കും. പ്രായപരിധി 18നും 35നും ഇടയിലായിരിക്കും. ഒഴിവുകളുടെ എണ്ണം 13. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫാം www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ സി.ഡി.എഡസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 1 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി ജില്ല എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ട അംഗം അല്ലെങ്കില്‍ ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, പിന്‍ - 685603 എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232223.

date