Skip to main content

വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി/ എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19 ന് രാവിലെ 10 ന് തൃശ്ശൂർ ജില്ലാ ഗവ. നഴ്‌സിംഗ് സ്ക്കൂളിൽ നടത്തുന്ന മത്സരത്തിൽ 8, 9, 11 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. ഒരു വിദ്യാഭ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപയുമാണ് സമ്മാന തുക. പങ്കെടുക്കാന്‍ താല്പയര്യമുള്ളവർ 8078181002, 9946211528 എന്നീ നമ്പറുകളിൽ വിളിച്ച് പേര്, വയസ്സ്, പഠിക്കുന്ന ക്ലാസ്, സ്ഥാപനത്തിന്റെ പേര് എന്നിവ സഹിതം സെപ്റ്റംബർ 15 നകം രജിസ്റ്റര്‍ ചെയ്യണം.

date