Skip to main content

പത്താം തരം തുല്യതാ പരീക്ഷ തുടങ്ങി

സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ തുടങ്ങി. ജില്ലയില്‍ 578 പേരാണ് തുല്യതാ പരീക്ഷ എഴുതുന്നത്. 108 പേര്‍ പുരുഷന്‍മാരും 469 പേര്‍ സ്ത്രീകളും 1 ട്രാന്‍സ്ജെന്‍ഡറുമാണ് പരീക്ഷയെഴുതുന്നത്. 61 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരും 42 പേര്‍ പട്ടിക ജാതി വിഭാഗക്കാരുമാണ്. 7 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നുണ്ട്. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം കുടിയ പഠിതാവ്. 19 വയസുള്ള വിജിനേഷ് കൃഷ്ണയാണ് പ്രായം കുറഞ്ഞ പഠിതാവ്. പരീക്ഷ സെപ്തംബര്‍  20ന് അവസാനിക്കും. ജില്ലയില്‍ 7 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സര്‍വ്വജന എച്ച്.എസ്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ്.എസ് ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തലപ്പുഴ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

 

date