Skip to main content

പാര്‍ലിമെന്റില്‍ പ്രസംഗിക്കാന്‍ യുവജനതയ്ക്ക് അവസരം

അമൃത മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി 2023 ഒക്ടോബര്‍ 2 ന് പാര്‍ലിമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനതയ്ക്ക് അവസരം. ജില്ലാതല പ്രസംഗ മത്സരത്തില്‍ നെഹ്‌റു യുവ കേന്ദ്ര തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.  സംസ്ഥാനതലത്തില്‍ ഒരാളെയാണ് തെരഞ്ഞെടുക്കുക. 18-29 വയസ്സ് (2023 ഒക്ടോബര്‍ ഒന്നിന്) പ്രായപരിധിയിലുള്ളവര്‍ക്ക് മത്സരിക്കാം. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈര്‍ഘ്യള്ള മത്സരാര്‍ത്ഥികളുടെ പ്രസംഗ വീഡിയോ സെപ്തംബര്‍ 15ന് വൈകിട്ട് 5 നകം നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യണം. വിശദാംശങ്ങള്‍ക്കും ഗൂഗിള്‍ ഫോം ലിങ്ക് ലഭിക്കുന്നതിനും ഫോണ്‍: 04936 202330, 9074674969.
 

date