Skip to main content

പൊതുസ്ഥലത്ത് മാലിന്യം തള്ളി: 20,000 രൂപ പിഴയീടാക്കി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മാലിന്യം തള്ളിയ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടി. അലക്ഷ്യമായി മാലിന്യം തള്ളിയ ഇവരില്‍ നിന്ന് 20,000 രൂപ ഗ്രാമപഞ്ചായത്ത് പിഴയീടാക്കി. ഒരാള്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുജനങ്ങള്‍ക്ക് മാലിന്യം തള്ളുന്നവരുടെ വിവരം പഞ്ചായത്തില്‍ അറിയിക്കുന്നതിനായി ഏര്‍പ്പെടുത്തിയ വാട്സ്ആപ്പ് നമ്പറില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
 

date