Skip to main content

അറിയിപ്പുകൾ

ചെയിൻ സർവ്വെ കോഴ്സ് പരിശീലനം

ഒക്ടോബറിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന മൂന്ന് മാസത്തെ ചെയിൻ സർവ്വെ കോഴ്സ് (ലോവർ) പരിശീലനത്തിന്റെ പുതിയ ബാച്ചിലെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് എസ് എസ് എൽ സി പാസ്സായ 36 വയസ്സു വരെയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവ്വെ സ്കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവ്വെ ഡയറക്ടർക്ക് നേരിട്ടും ഒക്ടോബർ 20 നകം അപേക്ഷകൾ നൽകാവുന്നതാണ്. (ഉയർന്ന പ്രായപരിധിയിൽ പി.എസ്.സി മാനദണ്ഡം ബാധകം). www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന്  അപേക്ഷഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371554 

 

റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ റിസർച്ച് സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 35 നും 40 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർത്ഥിക‍ൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ‍‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയി‍ൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179. 

 

ടെണ്ടറുകൾ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി സെപ്റ്റംബർ മാസം ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതുമാണ്. ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും നേരിട്ടോ 0496 2501822 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവർത്തി സമയങ്ങളിലോ അറിയാവുന്നതാണെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

date