Skip to main content

സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ബി.എസ്.സി കെമിസ്ട്രി കോഴ്സില്‍  ഒന്നാംവർഷ  പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗം സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

മലപ്പുറം ഗവ. വനിതാ കോളേജിൽ ബി.എ ഇംഗ്ലീഷ് കോഴ്സില്‍ ഒന്നാം വർഷ പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ്, ഇ.ടി.ബി, എസ്.ടി, എൽ.സി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി ക്യാപിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥിനികൾ സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥിനികൾക്കായിരിക്കും മുൻഗണന. ഫോൺ: 0483 2972200.

date