Skip to main content

അറിയിപ്പുകൾ

 

ഇന്റർവ്യൂ മാറ്റി 

സെപ്റ്റംബർ 18ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശന ഇന്റർവ്യൂ മാറ്റി. പ്രസ്തുത ഇന്റർവ്യൂ നടത്തുന്ന ദിവസം പിന്നീട് അറിയിക്കുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു
 
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന മില്ല് ഏറ്റെടുത്ത് നടത്തുവാൻ താൽപ്പര്യമുള്ള പ്രാഥമിക  കാർഷിക സഹകരണ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് : 9446029579. 

 

അപേക്ഷ ക്ഷണിച്ചു 

സർക്കാർ മെഡിക്കൽ കോളേജുകളിലെ സീനിയർ റസിഡന്റ് താല്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിഗണിക്കപ്പെടുവാൻ താൽപര്യമുള്ള എം ബി ബി എസ്  ബിരുദവും എം ഡി /എം എസ് /ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനുമുള്ള 2023 ജനുവരി ഒന്നിന് 50 വയസ്സ് പുർത്തിയാകാത്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944

date