Skip to main content
ഗുരുവായൂര്‍ നഗരസഭ- ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 - മാരത്തോണ്‍ സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭ- ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 - മാരത്തോണ്‍ സംഘടിപ്പിച്ചു

രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീം എന്ന പേരില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ, ശുചിത്വ സന്ദേശം വിളംബരം ചെയ്ത് ജനകീയ മാരത്തോണ്‍ സംഘടിപ്പിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച സ്വച്ഛതാ സ്ക്വയറില്‍  നിന്നും ആരംഭിച്ച മാരത്തോണ്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഫ്ളാഗ് ഓഫ് ചെയ്തു.   
      
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 ന്‍റെ ഭാഗമായി സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി മാരത്തോണ്‍, റാലി, സൈക്കിള്‍ റാലി, സാംസ്ക്കാരിക പരിപാടികള്‍, ക്ലീനിങ്ങ് ഡ്രൈവുകള്‍, ചിത്രതെരുവ്, വനിതകളുടെ ബൈക്ക് റാലി, ഫ്ളാഷ് മോബുകള്‍, ആയിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര കളി തുടങ്ങി  വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എ എസ് മനോജ്, എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, പി ടി ദിനില്‍, വൈഷ്ണവ് പി പി, പി കെ നൗഫല്‍, കെ പി എ റഷീദ്,  നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, നഗരസഭ ജീവനക്കാര്‍, പൗരപ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും,  സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ പങ്കെടുത്തു. മാരത്തോണ്‍ കൈരളി ജംഗ്ഷന്‍ വഴി ഔട്ടര്‍ റിങ്ങ് റോഡ് ചുറ്റി നഗരസഭാ ടൗണ്‍ഹാളില്‍ സമാപിച്ചു.

date