Skip to main content

ഡി എൽ എഡ്; പ്രവേശന അഭിമുഖം 18 മുതൽ

ഡി എൽ എഡ് കോഴ്സിന്‍റെ സർക്കാർ/ എയ്ഡഡ്, ടി ടി ഐകളിലെ സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള ഒന്നാംഘട്ട പ്രവേശന അഭിമുഖം (പ്രമാണ പരിശോധന) സെപ്റ്റംബർ 18 മുതൽ 21 വരെ സിഎംഎസ് ഹൈസ്കൂളിൽ നടത്തും. അർഹരായവരുടെ പട്ടിക കളക്ടറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ  ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത, ആനുകൂല്യം തെളിയിക്കുന്ന അസൽ രേഖകൾ സഹിതം രാവിലെ 10ന് മുമ്പായി ഹാജരാകണം. പിഎസ്‌സി  റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം  നൽകുക. ഫോൺ: 0487 2360810.

date