Skip to main content

മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാം

ആകാശവാണി മഞ്ചേരി എഫ്.എം നിലയത്തില്‍ കാഷ്വല്‍ അവതാരകരാകാന്‍ ഇപ്പോള്‍ അവസരം. ബിരുദമാണു അടിസ്ഥാനവിദ്യാഭ്യാസയോഗ്യത. അവതാരകരാകാനുള്ള പ്രായം 20നും 50നും മദ്ധ്യേ.അപേക്ഷാഫീസ് 300 രൂപ. 'ജൃമമെൃ ആവമൃമശേ, അഹഹ കിറശമ ഞമറശീ, ഇമഹശരൗ േ'എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി ഫീസ് അടയ്കണം. യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും,ഡി.ഡിയും സഹിതം വെള്ളപേപ്പറിലാണു അപേക്ഷിക്കേണ്ടത്.
അവതാരകരെ തെരഞ്ഞെടുക്കുന്നത്, ഒക്ടോബര്‍ 2നു രാവിലെ 10 മണിയ്ക്ക്  മഞ്ചേരി എന്‍.എസ്.എസ്.കോളേജില്‍ നടത്തുന്ന, പൊതുവിജ്ഞാനം, കല, സാഹിത്യം, സംസ്‌കാരം, സിനിമ, നാടകം, ഭാഷ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു.ഇതില്‍ വിജയിക്കുന്നവര്‍ക്കായി ഉച്ചയ്ക് 2 മണിയ്ക്  ശബ്ദപരിശോധനയും ,അതില്‍ വിജയിക്കുന്നവര്‍ക്ക് വൈകീട്ട് 4 മണിയ്ക്ക്,അഭിമുഖവും നടത്തും. നല്ല ഉച്ചാരണശുദ്ധിയും, കലാ-സാഹിത്യാ ഭിമുഖ്യവും, ഉയര്‍ന്ന പൊതുവിജ്ഞാനവും, റേഡിയോ പ്രക്ഷേപണത്തില്‍ താല്പര്യവുള്ള മലപ്പുറം ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.ആകാശവാണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, മാസം പരമാവധി 6ഉം പ്രതിവര്‍ഷം 72ഉം ദിവസമാണു, തെരഞ്ഞെടുക്കപ്പെടുന്ന കാഷ്വല്‍ അവതാരകര്‍ക്കു പരിപാടികളവതരിപ്പിക്കാന്‍ അവസരം നല്കുക. ഇതൊരു സ്ഥിരം ജോലിയല്ല.
അപേക്ഷകള്‍ സാധാരണ തപാലിലോ, സ്പീഡ്‌പോസ്റ്റിലോ അയയ്ക്കണം. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15. വിലാസം ,''സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, മഞ്ചേരി-676122''.

 

date