Skip to main content

മാലിന്യ സംസ്‌കരണ നിയമലംഘനം: തരൂരില്‍ 10,000 രൂപ പിഴ ഈടാക്കി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ തരൂരില്‍ ബേക്കറി ഉടമയില്‍ നിന്ന് പിഴ ഈടാക്കി. തരൂരില്‍ പഴമ്പാലക്കോട് ശ്രീകൃഷ്ണ ബേക്കറിയില്‍നിന്നാണ് 10,000 രൂപ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ ജില്ലാ സ്‌ക്വാഡ് 2 ആണ് പരിശോധന നടത്തിയത്. പരിശോധനക്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date