Skip to main content

ഷി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 29 ന്

ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വനിതകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കായുള്ള ഷി (സസ്‌റ്റൈനബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്മെന്റ്) ക്യാമ്പയിന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി വിശിഷ്ടാതിഥിയാകും. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. ജ്യോതി വിഷയാവതരണം നടത്തും.
പരിപാടിയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശാന്ത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, നഗരസഭ കൗണ്‍സിലര്‍ ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി. കര്‍ത്ത, ഫാര്‍മസിസ്റ്റ് അനുജ സുകുമാരന്‍, നാഷണല്‍ ആയുസ് മിഷന്‍ ഡി.പി.എം കെ.എസ് സുനിത, ഷി ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ. രഹന എം. രവീന്ദ്രന്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. രജിസ്ട്രേഷനായി 0491 2578115, 0491 2968115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഷി ക്യാമ്പയിന്‍; രജിസ്‌ട്രേഷന്‍ സൗജന്യം

മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക് എന്നീ രോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ഒരു ആരോഗ്യ മെഡിക്കല്‍ ക്യാമ്പും ഏകാരോഗ്യ സങ്കല്‍പത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായ ബോധവത്ക്കരണവുമാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യാലിറ്റി സെന്ററുകളായ ജനനി വന്ധ്യതാ നിവാരണ കേന്ദ്രം, സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററുകള്‍, പുനര്‍ജനി, കാന്‍സര്‍ കെയര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, തൈറോയിഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, ആസ്ത്മ അലര്‍ജി ക്ലിനിക്ക് എന്നിവിടങ്ങളില്‍ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ആഗസ്റ്റ് 10 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവില്‍ ഷി പ്രാഥമിക ഹെല്‍ത്ത് ക്യാമ്പയിന്‍ നടപ്പാക്കാനാണ് ഹോമിയോപ്പതി വകുപ്പ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 

date