Skip to main content

തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത മഴയുടെ ശരാശരി അളവ്  43.83 mm.    

ജില്ലയിൽ മഴക്കെടുതി മൂലം മുകുന്ദപുരം താലൂക്ക് പുത്തൻചിറ വില്ലേജ് കൊമ്പത്ത് കടവ് ദേശത്ത് ആലയിൽ ജോഷിയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് മണ്ണിടിച്ചിലുണ്ടായി. വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ള സാഹചര്യത്തിൽ ഈ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. 

തൃശ്ശൂർ താലൂക്ക് മാന്ദാമംഗലം വില്ലേജ്  പുത്തൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൂട്ടുവളപ്പിൽ ബാലൻ കെ നായരുടെ മകൻ സുരേഷ് കുമാറിന്റെ പുരയിടത്തിലുള്ള കിണർ (29/09/2023 ന്) ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. ഇടിഞ്ഞു താഴ്ന്ന കിണർ ഈ പുരയിടത്തിനോട് ചേർന്ന് നിൽക്കുന്നതിനാൽ അപകട ഭീഷണി ഉള്ളതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിന് വീട്ടുകാരെ മാറ്റി താമസിച്ചു. 

മുകുന്ദപുരം താലൂക്ക് പടിയൂർ വില്ലേജിൽ അടിപറമ്പിൽ ചന്ദ്രന്റെ മകൻ വിജേഷിന്റെ വീടിന് കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ ഭാഗികമായി നാശാനഷ്ടം സംഭവിച്ചു.

മുകുന്ദപുരം താലൂക്ക് പുല്ലൂർ വില്ലേജിൽ പുതുക്കാട്ടിൽ കുട്ടന്റെ മകൻ രവിചന്ദ്രന്റെ വീടിന് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ ഭാഗികമായി നാശാനഷ്ടം സംഭവിച്ചിട്ടുണ്ട്. മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ജില്ലയിൽ നിലവിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. പൂമല ഡാമിന്റെ നാല്  ഷട്ടറുകൾ 2.5 cm തുറന്നിട്ടുണ്ട്.
Sholayar present water level : 2661.10ft (7.00 am )
Peringalkuthu Present water level :419 40 m (7.00 AM)

date