Skip to main content

ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് ഇന്ന് ( ഒക്ടോബർ 2 ) തുടക്കം

ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക്ജില്ലയിൽ ഇന്ന് ( ഒക്ടോബർ 2 ) തുടക്കമാകും. രാവിലെ 9.30 കലക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഹാരാർപ്പണം നടത്തും. തുടർന്ന് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം മന്ത്രി നിർവഹിക്കും . ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , സബ് കളക്ടർ ഡോ. അരുൺ എസ് നായർ , എ ഡി എം ഷൈജു പി ജേക്കബ് ,ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും .

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതു ഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കർമ്മപരിപാടി നടപ്പാക്കുന്നുണ്ട് . ഓഫീസുകളിലും സ്‌കൂളുകളിലും ഗാന്ധിജയന്തി ദിനതോടനുബന്ധിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടക്കും . വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 2 ) മുതല്‍ 8 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഒക്ടോബര്‍ 8 വൈകിട്ട് 5വരെ സമര്‍പ്പിക്കാം.
വിഷയം- 'കാര്‍ട്ടൂണ്‍' - മാലിന്യമുക്തം നവകേരളം , 'ഉപന്യാസം'- ശുചിത്വ അവബോധവും ശാസ്ത്രീയ മാലിന്യ സംസ്‌കരണവും, ദേശഭക്തിഗാനം: ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. dio.idk2@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. ദേശഭക്തി ഗാനം മൂന്ന് മിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗങ്ങളിൽ മത്സരിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടാകും . മികച്ച സൃഷ്ടികൾ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 233036.

date