Post Category
ഡി.എൽ.എഡ്: സ്പോട്ട് അഡ്മിഷൻ
ഡി.എൽ.എഡ് പ്രവേശനത്തിനായുള്ള (2023-25 അധ്യയന വർഷം) മലപ്പുറം ജില്ലയിലെ സ്വാശ്രയ മേഖലയിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെയിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഭിമുഖത്തിന് ഹാജരാവാൻ സാധിക്കാത്തവർക്കാണ് സ്പോട്ട് അഡ്മിഷൻ. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഒക്ടോബർ മൂന്നിന് രാവിലെ 11നുള്ളിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ 'സി' സെക്ഷനിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കുള്ള സ്പോട്ട് അഡ്മിഷന്റെ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾ ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. ഫോൺ: 04832734888, 8848789896.
date
- Log in to post comments