Skip to main content

വയോജന ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്

സാമൂഹ്യനീതി വകുപ്പ്, മലപ്പുറം ജില്ലാ പഞ്ചായത്ത്, മഞ്ചേരി നഗരസഭ, സാമൂഹ്യസുരക്ഷാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനദിനം 'വൃദ്ധി 2023' വിപുലമായി ആഘോഷിക്കും. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ  ഇന്ന് (ഒക്ടോബർ ഒന്ന്) രാവിലെ 9.30ന് അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും. മഞ്ചേരി സഗരസഭ ചെയർപേഴ്സൺ വി.എം സുബൈദ വയോജന സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, മഞ്ചേരി നഗരസഭ ചെയർമാൻ വി.പി ഫിറോസ് വയോജനങ്ങളെ ആദരിക്കും. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ എന്നിവ നടക്കും.

date