Skip to main content

ക്ഷേമനിധി ബോർഡ് അംഗത്വം പുനഃസ്ഥാപിക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പുനഃസ്ഥാപിക്കാം. ജില്ലാ എക്സിക്യുട്ടീവ് ഓഫീസുകളിൽ അംശാദായവും പിഴതുകയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. 60 വയസ് പൂർത്തിയായ തൊഴിലാളികളക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക് കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്സിക്യുട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547655337.

date