Skip to main content

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട്  മേഖലാതല അവലോകന യോഗം ഒക്ടോബർ അഞ്ചിന്

 

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകന യോഗം ഒക്ടോബർ അഞ്ചിന് കോഴിക്കോട് ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ ചേരും. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായാണ് മേഖലാ തല യോഗം ചേരുന്നത്.
അഞ്ചിന് രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടക്കും. വൈകീട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള 10 വിഷയങ്ങളും ചർച്ച ചെയ്യും. അതിൽ ഉയർന്ന മുൻഗണ വിഭാഗത്തിലുള്ള നാല് വിഷയങ്ങളും മുൻഗണന വിഭാഗത്തിലുള്ള 11 വിഷയങ്ങളും ഉൾപ്പെടുന്നു. കൂടാതെ കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽ നിന്നുള്ള കലക്ടർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

date