Skip to main content

ലേലം ചെയ്യും

3,40,612 രൂപയും പലിശയും നടപടി ചെലവുകളും പിരിച്ചെടുക്കുന്നതിനു വേണ്ടി എടപ്പാൾ വില്ലേജ് കോലൊളമ്പ് അംശം പൂക്കരത്തറ ദേശം സർവ്വെ നമ്പർ 126/7ൽപ്പെട്ട എട്ട് സെന്റ് ഭൂമിയും കുഴിക്കൂർ ചമയങ്ങൾ സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11ന് എടപ്പാൾ വില്ലേജ് ഓഫീസിൽ വെച്ച്  ലേലം ചെയ്ത് വിൽപ്പന നടത്തുമെന്ന് പൊന്നാനി തഹസിൽദാർ അറിയിച്ചു.

 സെയിൽസ് ടാക്‌സ് കുടിശ്ശിക ഈടാക്കുന്നതിനായി പൊന്മള വില്ലേജിൽ ബ്ലോക്ക് നമ്പർ 41ൽ സർവ്വെ നമ്പർ 382/7ൽപ്പെട്ട 2.74 ആർസ് ഭൂമിയും കുഴിക്കൂർ ചമയങ്ങൾ സഹിതം ഒക്ടോബർ 19ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പൊന്മള വില്ലേജ് ഓഫീസിൽ നിന്നോ തിരൂർ താലൂക്ക് ഓഫീസ് റവന്യു റിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കുന്നതാണ്.

date