Skip to main content

കോർപറേഷൻ തല തീവ്ര പൊതു ശുചീകരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

 

മാലിന്യ മുക്തം നവ കേരളം കോർപറേഷൻ തല തീവ്ര പൊതു ശുചീകരണം തുറമുഖം- മ്യൂസിയം - പുരാവസ്തു - പുരാരേഖ വകുപ്പ് വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. 

ശുചിത്വ മിഷൻ്റെ  പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന കോഴിക്കോട് കോർപ്പറേഷൻ മുൻകൈയെടുത്തു നടത്തുന്ന  പ്രവർത്തനങ്ങൾ  ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. നാം വലിച്ചെറിയുന്ന  മാലിന്യങ്ങൾ   നശിച്ചു പോകാതെ കിടക്കുന്നതുമൂലം  പ്രകൃതിയെ തന്നെ അത് നശിപ്പിക്കുന്നു എന്ന ബോധം  സമൂഹത്തിന് ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പ്രവർത്തനങ്ങൾ.  അത് നമുക്ക് സ്വയം ഉൾക്കൊള്ളാനും കോർപ്പറേഷൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന  പരിപാടികൾ കൊണ്ട് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര താരം ആസിഫ് അലി മുഖ്യാതിഥിയായി. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോഴിക്കോട് നഗരത്തെ ശുചിത്വ സുന്ദരമാക്കി തീർക്കുന്ന അഴക് പദ്ധതിയുടെയും ഗ്രീൻ ഹണ്ടേഴ്‌സ് ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെയും  പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് 
കോർപറേഷൻ തല തീവ്ര പൊതു ശുചീകരണ പരിപാടിയുടെ ഭാഗമായത്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ഉദ്യോഗസ്ഥർ, മറ്റു സന്നദ്ധ സംഘടന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date