Skip to main content

സായി സെന്റർ ഫിറ്റ് ഇന്ത്യ പ്ലോഗ് റൺ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു 

 

മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി ഗാന്ധി ജയന്തി ദിനത്തിൽ സായി സെന്റർ ഫിറ്റ് ഇന്ത്യ പ്ലോഗ് റൺ സംഘടിപ്പിച്ചു. സായി സെന്ററിന് സമീപം തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യനിർമാർജനത്തിന് ഓരോ വ്യക്തികളും സ്വയം മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. സായിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി മാതൃകാപരമാണെന്നും ഇതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഫിറ്റ്നസിനോടൊപ്പം മാലിന്യ നിർമാർജനവും ലക്ഷ്യം വെച്ചാണ് പ്ലോഗ് റൺ സംഘടിപ്പിച്ചത്. 

സായി സെന്റർ,  സ്പോർട്സ് കൗൺസിൽ, ഖേലോ ഇന്ത്യ എക്സ്റ്റൻഷൻ സെന്റർ ബോക്സിങ് കായിക താരങ്ങൾ, സായി സ്റ്റാഫ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

date