Skip to main content

ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിനം ക്യാമ്പയിൻ മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു 

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോർപ്പറേഷന്റെ ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിനം ക്യാമ്പയിൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയ്ക്കൊപ്പം വീടുകൾ കയറി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡിവിഷൻ 25 കോട്ടൂളിയിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, നഗരസഭ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ പ്രമോദ് , പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

നഗരത്തിലെ 75 വാർഡുകളിലും അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിവരികയാണ്. ഡിവിഷൻ 63 ചക്കോരത്തുകുളത്ത് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നേതൃത്വം നൽകി. വീടുകൾ കയറിക്കൊണ്ടുള്ള ബോധവൽക്കരണ പ്രവർത്തനത്തിൽ  കപ്പക്കൽ ഡിവിഷൻ 54 ൽ ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് നേതൃത്വം നൽകി.

കോർപ്പറേഷൻ പരിധിയിൽ വാതിൽപ്പടി സേവനം 100% ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഈ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളായി കൊണ്ട് 100% മാലിന്യ വിമുക്ത നഗരമാക്കി മാറ്റുന്നതിനുള്ള  പ്രവർത്തനത്തിൽ മുഴുവൻ ജനങ്ങളുടേയും സഹകരണം ഉണ്ടാവണമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.

date