Skip to main content

നടുവട്ടത്തെ ശുചിത്വം കാണാൻ 'ഗാന്ധിജി'യും 'കസ്തൂർബ'യും

 

ശുചിത്വത്തിൽ നൂറിൽ നൂറാകാനുള്ള നടുവട്ടത്തിന്റെ ജനകീയ കൂട്ടായ്മയ്ക്ക് ആവേശം പകരാൻ 'മഹാത്മാഗാന്ധി'യും 'കസ്തൂർബ'യും. നടുവട്ടം 50-ാo വാർഡിൽ 'നൂറിൽ നൂറ് എൻ നടുവട്ടം' എന്ന പേരിൽ  സംഘടിപ്പിച്ച ശുചീകരണ പരിപാടിയിലാണ് നടുവട്ടം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഗാന്ധിജിയുടെയും കസ്തൂർബയുടെയും വേഷമണിഞ്ഞെത്തിയത്. കേന്ദ്ര-സംസ്‌സ്ഥാന സർക്കാരുകളുടെ സമ്പൂർണ ശുചിത്വപദ്ധതിയുടെ ഭാഗമായാണ് പരിസരശുചീകരണ പരിപാടി സംഘടിപ്പിച്ചത്. 

അയൽക്കൂട്ടങ്ങൾ, രാഷ്ട്രീയ, സാമുഹികസംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി ആയിരത്തഞ്ഞൂറിലേറെ പേർ പങ്കെടുത്തു. നടുവട്ടം വാർഡിന്റെ ശുചിത്വ അംബാസഡർ മജീഷ്യൻ പ്രദീപ് ഹുഡിനോ, വാർഡ് കൗൺസിലറും കോർപ്പറേഷൻ നഗരാസൂത്രണ സമിതി ചെയർപേഴ്സണുമായ കെ. കൃഷ്ണകുമാരി എന്നിവർ ശുചീകരണപ്രവൃത്തികൾക്കു നേതൃത്വം നൽകി.

വാർഡ് കൺവീനർ അനൂപ് മാസ്റ്റർ, കോ ഓർഡിനേറ്റർ അഹമ്മദ് കബീർ, ആർ ആർ ടി, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവർത്തകർ, രാഷ്ട്രീയ യുവജന സംഘടനകൾ, ഹരിത കർമസേന, തൊഴിലുറപ്പുകാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

date