Skip to main content

തിരികെ സ്കൂളിലേക്ക് ' കൊണ്ടോട്ടി നഗരസഭാ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുടുംബശ്രീ പ്രവർത്തകർക്കായി നടത്തുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്‍ പ്രവേശനോത്സവം കൊണ്ടോട്ടി മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ നടന്നു. ടി .വി ഇബ്രാഹിം എം.എൽ. എ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു.

നഗരസഭാ സി.ഡി എസിന് കീഴിൽ 500 ലധികം അയൽ കൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നിന്നെല്ലാമായി 9000 ലധികം കുടുംബശ്രീ പ്രവർത്തകർ വരും ദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിലെത്തും. 

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും പഠിതാക്കളായി വിദ്യാലയങ്ങളിലേക്കെത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാണ് അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക.  

 ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് മടാൻ, സി.മിനി മോൾ, അബീന പുതിയറക്കൽ റംല കൊടവണ്ടി കൗൺസിലർമാരായ കെ.പി ഫിറോസ്,ശിഹാബ് കോട്ട, എൻ.ഷാഹിദ,ഫൗസിയ ബാബു,ബിന്ദു, കെ താഹിറ , കെ.പി നിമിഷ ,നഗരസഭ സെക്രട്ടറി ഫിറോസ് ഖാൻ,മെമ്പർ സെക്രട്ടറി കെ അനിൽ കുമാർ, സിഡിഎസ് ചെയർപേഴ്സൺ ഫാത്തിമ ബീവി, സിഡിഎസ് അക്കൗണ്ടന്റ് എം സി മുനീറ,സിഡിഎസ് മെമ്പർമാർ,മിഷൻ സ്റ്റാഫ് അംഗം കെ സുമിത്ര വിവിധ അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

 

ഫോട്ടോ: 'തിരികെ സ്കൂളിലേക്ക് ' ക്യാമ്പയിന്റെ കൊണ്ടോട്ടി നഗരസഭാ പ്രവേശനോത്സവം ടി .വി ഇബ്രാഹിം എം.എൽ. എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

date