Skip to main content

ഗാന്ധി ജയന്തി ദിനാഘോഷം: പുഷ്പാർച്ചന നടത്തി

 

ഗാന്ധി ജയന്തി ദിനത്തിൽ സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഷ്റഫ് ഫൈസി, റാം മോഹൻ, ജാക്സൺ എന്നിവർ സർവമത പ്രാർഥന ചൊല്ലി. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ഹരിദാസൻ മാസ്റ്റർ, ജോസ് എബ്രഹാം, തങ്കപ്പൻ, അസ്മ, പി.എം മോഹൻ, പി.വി കൃഷ്ണകുമാർ, എം. മുകുന്ദൻ എന്നിവർ സംസാരിച്ചു. എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.സി.സി വളണ്ടിയർമാർ പങ്കെടുത്തു. ഗാന്ധി ദർശൻ സമിതി ജില്ലാ കൺവീനർ പി.കെ നാരായണൻ സ്വാഗതവും ട്രഷറർ സി. എ റസാഖ് നന്ദിയും പറഞ്ഞു.

date