Skip to main content
കടലിൽ കാണാതായി മരിച്ച ജിബിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു മന്ത്രി സജി ചെറിയാൻ 

കടലിൽ കാണാതായി മരിച്ച ജിബിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു മന്ത്രി സജി ചെറിയാൻ 

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിന്റെ കുടുംബത്തെ  ആശ്വസിപ്പിക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എത്തി. ശനിയാഴ്ച രാവിലെ മന്ത്രി ഇവരുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. അപ്രതീക്ഷിതമായുണ്ടായ വിയോഗത്തിൽ ജിബിന്റെ കുടുംബത്തെ   മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധിയിൽ നിന്നും അടിയന്തര ധനസഹായം നൽകാനായി മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ തിങ്കളാഴ്ച കാട്ടൂർ പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിനിടെയാണ് വല നീട്ടുന്നതിനിടയിൽ ജിബിനെ കാണാതായത്. ജിബിന്റെ മൃതദേഹംവണ്ടാനം ആശുപത്രിയിലേക്ക് മാറ്റി.  മുൻ എം.പി സി.എസ്.സുജാത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date