Skip to main content

എം.എസ് സ്വാമിനാഥന്‍ സ്മരണാഞ്ജലി സംഘടിപ്പിച്ചു

ആലപ്പുഴ: കൈനകരി ഹോളിഫാമിലി ഗേള്‍സ് ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ എം.എസ് സ്വാമിനാഥന്‍ സ്മരണാഞ്ജലി സംഘടിപ്പിച്ചു. സ്മരണാഞ്ജലിയുടെ ഭാഗമായി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി  റ്റി.ജി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.കര്‍മ്മല സി.എം.സി, ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ്, സബീഷ് നെടുംപറമ്പില്‍, പി.ആര്‍.ദീപ, ജ്യോതിസ് ജോയി എന്നിവര്‍ പങ്കെടുത്തു. ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ എം.എസ് സ്വാമിനാഥന്റെ സ്മരണാര്‍ത്ഥം കൈനകരിയില്‍ കാര്‍ഷിക പഠന കേന്ദ്രം സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

date