Skip to main content

തിരികെ സ്കൂളിൽ: ജില്ലാതല ഉദ്ഘാടനം നാളെ

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന തിരികെ സ്കൂളിൽ ക്യാംപയിന് ഇന്ന് തുടക്കമാകും. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് (ഒക്ടോബർ ഒന്ന്) പുലിയൂർ പേരിശ്ശേരി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലെ പൊതു അവധി ദിവസങ്ങളിൽ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. ജില്ലയിൽ ഇന്ന് 78 സി.ഡി.എസുകളിലായി 84  സ്‌കൂളുകളിൽ 551 ക്ലാസ് മുറികളിലായി 1063 ആർ.പിമാർ ഒരേ സമയം ക്ലാസുകൾക്ക് നേതൃത്വം നൽകും. 30281 കുടുംബശ്രീ അംഗങ്ങൾക്ക് നിശ്ചിത മൊഡ്യൂൾ അനുസരിച്ച് പരിശീലനം നൽകും. 
   
25 വർഷം പിന്നിടുന്ന കുടുംബശ്രീ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും കാലത്തിനനുസരിച്ച് നവീകരിക്കുന്നതിനും ലക്ഷ്യമാക്കിയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ  'തിരികെ സ്‌കൂൾ' ക്യാമ്പയിൻ നടത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി വിളംബര ജാഥകൾ, വനിതകളുടെ ബൈക്ക് റാലി, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ഫ്‌ളാഷ് മോബ്, ബാലസഭ കുട്ടികളുടെ സൈക്കിൾ റാലി, ലഘു വീഡിയോകൾ, റീൽസ് തുടങ്ങിയവയും സംഘടിപ്പിക്കും.

date