Skip to main content
നവകേരള സദസ്: സ്വാഗത സംഘം രൂപീകരണം 6 മുതല്‍ 

നവകേരള സദസ്: സ്വാഗത സംഘം രൂപീകരണം 6 മുതല്‍ 

ഡിസംബര്‍ 14ന് വൈകിട്ട് 4ന് ആരൂര്‍ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ നവകേരള സദസ്. വൈകിട്ട് 6ന് ചേര്‍ത്തലയിലും 15ന് രാവിലെ 11ന് അലപ്പുഴ, 3ന് അമ്പലപ്പുഴ, 4.30ന് കുട്ടനാട്, 6.30ന് ഹരിപ്പാട് എന്നിവിടങ്ങളിലും നവകേരള സദസ് നടക്കും. 15ന് രാവിലെ 9ന് ആലപ്പുഴയില്‍ വെച്ച് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രഭാത യോഗം ചേരും. 16ന് രാവിലെ 9ന് ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളുടെ പ്രഭാത യോഗം കായംകുളത്ത് ചേരും. രാവിലെ 11ന് കായംകുളം, 3ന് മാവേലിക്കര, 4.30ന് ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. 

നവകരേള സദസിന് മുന്നോടിയായി ഓരോ നിയോജക മണ്ഡലങ്ങളിലും അതത് എം.എല്‍.എ.മാര്‍ ചെയര്‍മാനായുള്ള സംഘാടക സമിതി രൂപീകരിക്കും. ജില്ല കളക്ടറാണ് പരിപാടിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. ഒക്ടോബര്‍ 6ന് വൈകിട്ട് 3ന് മാവേലിക്കര, വൈകിട്ട് 5ന് ചെങ്ങന്നൂര്‍, എട്ടിന് വൈകിട്ട് 3ന് കായംകുളം, 9ന് രാവിലെ 10ന് ചേര്‍ത്തല, 13ന് വൈകിട്ട് 3ന് അരൂര്‍, 16ന് വൈകിട്ട് 3ന് ഹരിപ്പാട്, 17ന് വൈകിട്ട് 3ന് ആലപ്പുഴ, 18ന് വൈകിട്ട് 3ന് കുട്ടനാട്, വൈകിട്ട് 5ന് അമ്പലപ്പുഴ എന്നിങ്ങനെയാണ് മണ്ഡലതല സംഘാടന സമിതി യോഗങ്ങള്‍ നടത്തുന്നത്. മണ്ഡലതലത്തില്‍ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനറായി ജില്ലാതല/ താലൂക്ക് തല ഉദ്യോഗസ്ഥരേയും തിരഞ്ഞെടുത്തിട്ടുണ്ട്. വിപുലമായ സംഘാടക സമിതി യോഗം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

date