Skip to main content
ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ചങ്ങാതി പദ്ധതിക്ക് തുടക്കം 

ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ചങ്ങാതി പദ്ധതിക്ക് തുടക്കം 

ആലപ്പുഴ : അതിഥി തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിക്കുന്നതിനായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിക്ക് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന സംഘാടക സമിതി യോഗം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. രജിത ഉദ്ഘാടനം ചെയ്തു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്  അധ്യക്ഷത വഹിച്ചു.

അതിഥി തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന മലയാള ഭാഷ, ആരോഗ്യം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഹമാരി മലയാളം എന്ന പാഠപുസ്തകവുമുണ്ട്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

 ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷില്‍ജ സലിം, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ. ഷിജി, നൈസി ബന്നി, എന്‍. കെ. മോഹന്‍ദാസ്, വാര്‍ഡ് അംഗങ്ങളായ മിനിമോള്‍ സുരേന്ദ്രന്‍, പ്രഭാവതി സത്യദാസ്, ധന്യ ഗോപിനാഥ്, സുനിമോള്‍, റെജിമോള്‍ സാബു, രമണി അനിരുദ്ധന്‍, ഹരികൃഷ്ണ ബാനര്‍ജി പഞ്ചായത്ത് സെക്രട്ടറി ജെ. സന്തോഷ് തുടങ്ങിയവര്‍പങ്കെടുത്തു.

date