Skip to main content

തേവർവട്ടം - ചൂരമന റോഡ് പുനർ നിർമ്മിക്കുന്നു

ആലപ്പുഴ : തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ തേവർവട്ടം - ചൂരമന റോഡ് പുനർ നിർമ്മിക്കുന്നു. ഫിഷറീസ്  ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച 80,60,000 രൂപ വിനിയോഗിച്ചാണ് പുനർ നിർമ്മിക്കുന്നത്.

 പഞ്ചായത്തിലെ പ്രധാന റോഡായ എം.എൽ.എ റോഡുമായി ബന്ധിക്കുന്ന തേവർവട്ടം - ചൂരമന റോഡ് ദീർഘനാളായി ശോചനീയാവസ്ഥയിൽ ആയിരുന്നു. സ്കൂൾ അംഗനവാടി അടക്കമുള്ളവ സ്ഥിതിചെയ്യുന്ന പ്രദേശത്തെ യാത്രാക്ലേശം രൂക്ഷമായതോടെയാണ് റോഡ് പുനർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

ഒരു കിലോമീറ്റർ നീളത്തിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിക്കുക. എസ്റ്റിമേറ്റ് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി  റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ പറഞ്ഞു

date