Skip to main content
ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ മാലിന്യരഹിത ഗ്രാമപഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി
ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കക്കാഴം എസ്.എൻ.വി.റ്റി.റ്റി.ഐ. സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. 

ഐ.ആർ.ടി.സി. ജില്ല കോ-ഒർഡിനേറ്റർ രാജേഷ് ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജയന്തി, സീനിയർ അസിസ്റ്റൻറ് അഷിത, അസിസ്റ്റൻറ് സെക്രട്ടറി പി.കെ പത്മകുമാർ, ഗ്രാമസേവകൻ എസ്.സാംസൺ, ജീവനക്കാരായ എൻ.പ്രസാദ്, സി.രചന, വിദ്യാ വിജയൻ, വി.ഹേമന്ത്, രജിത കൃഷ്ണൻ, രശ്മി, കാശിനന്ദ തുടങ്ങിയവർ പങ്കെടുത്തു.

date