Skip to main content

എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളിലും മാലിന്യമുക്തം നവകേരളം പ്രതിജ്ഞ

കോട്ടയം: എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തായിരിക്കും.  ശുചീകരണ യജ്ഞ പരിപാടികൾ ആരംഭിക്കുക പ്രതിജ്ഞയെടുത്തതിനു ശേഷമായിരിക്കും.

മാലിന്യമുക്തം നവകേരളം പ്രതിജ്ഞ

മാലിന്യങ്ങളും പാഴ്‌വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ്, നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത്, എന്റെ നാടിനോട് ചെയ്യുന്ന, കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു.

സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ, അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ്‌വസ്തുവും ഞാൻ വലിച്ചെറിയില്ല. ആരെയും വലിച്ചെറിയാൻ അനുവദിക്കുകയുമില്ല. ഹരിതകർമ്മ സേനയ്ക്ക് അവ തരംതിരിച്ച് കൈമാറും. നിയമാനുസൃതമുള്ള യൂസർ ഫീ അവർക്ക് നൽകും. ജൈവമാലിന്യം കഴിവതും വീട്ടിൽതന്നെ സംസ്‌ക്കരിക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല.

ശുചിത്വത്തിനായി കൈക്കൊള്ളുന്ന, എല്ലാ നടപടികളോടും ഞാൻ പൂർണമായും സഹകരിക്കും. മാലിന്യമുക്ത നവകേരളത്തിനായി, നാടിനൊപ്പം ഞാനും ആത്മാർഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

പ്രതിജ്ഞ
പ്രതിജ്ഞ
പ്രതിജ്ഞ

 

 

date