Skip to main content

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരണയോഗം ഒക്‌ടോബർ മൂന്നിന്

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട്  ജില്ലയിലെ വിദ്യാർഥി യുവജന സംഘടന പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി. പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജാഗ്രതാസഭ രൂപീകരിക്കുന്നു. കോട്ടയം ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം ഒക്ടോബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്ന് യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്മിഷൻ പദ്ധതികൾ നടപ്പാക്കുന്നത്.  

date