Skip to main content

'വേദി' ഓഡിറ്റോറിയം ആന്റ് കോൺഫറൻസ് റൂം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ 'വേദി' ഓഡിറ്റോറിയം ആൻഡ് കോൺഫറൻസ് റൂം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ അഞ്ചിന് ഉച്ചക്ക് 2.30 ന് നടക്കുന്ന തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
എം.കെ രാഘവൻ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

date