Skip to main content

അറിയിപ്പുകൾ

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ വ്യക്തമാക്കുന്ന ലൈഫ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ / ബാങ്ക് മാനേജർ / ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട് നവംബർ 15ന് മുമ്പായി സമർപ്പിക്കണം: വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്രജീവനക്കാരുടേയും എക്‌സികൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്‌സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട് 673 006. ഫോൺ: 0495 2360720 

മീഡിയ അക്കാദമി കരാർ നിയമനം

കേരള മീഡിയ അക്കാദമി വെബ്സെറ്റ് നവീകരണം, യൂട്യൂബ് ചാനൽ, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു. യോഗ്യത: ബിരുദം, കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ (മാധ്യമ സ്ഥാപനങ്ങളിൽ) 15 വർഷത്തിൽ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ള സോഫ്റ്റ് വെയർ രംഗത്തെ മികവ്, ഓൺലൈൻ മാധ്യമങ്ങളിൽ 10 വർഷമെങ്കിലും പരിചയം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 16. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ: 0484-2422275, 0484-2422068

date