Skip to main content

മുക്കടത്തു വയലിൽ പുതിയ പൊതുവിതരണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

 

ആയഞ്ചേരി പഞ്ചായത്തിലെ മുക്കടത്തു വയലിൽ പുതുതായി അനുവദിച്ച പൊതുവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എൻ അബ്ദുൾ ഹമീദ്, ലതിക ടി പി, നജ്മുന്നിസ എം, ടി വി കുഞ്ഞിരാമൻ മാസ്റ്റർ, താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിങ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എസ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു.

date