Skip to main content

കോടഞ്ചേരിയിൽ പകൽവീട് പ്രവർത്തനം ആരംഭിച്ചു

 

അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ പകൽ വീടിൻറെ ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും കല പരിപാടികളും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ചു.

വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി 45 മുതിർന്ന പൗരന്മാരെ പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും, സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. 

കോടഞ്ചേരി അങ്ങാടിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്കും, കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിശോധനകൾക്കായി എത്തിച്ചേരുന്ന ആളുകൾക്കും പകൽ വീട് ഏറെ ഉപകാരപ്രദമാകും. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ചെക്കപ്പ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായി,  റോസമ്മ കൈത്തുങ്കൽ , ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, റീന സാബു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വയോജന ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

date